Post Category
പാൽ ഗുണനിലവാര ബോധവൽക്കരണ സെമിനാർ
ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും മേലുകാവ് ക്ഷീരസഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബുധനാഴ്ച (ഒക്ടോബർ 23) ഉച്ചയ്ക്കു രണ്ടുമണിക്കു മേലുകാവ് ക്ഷീരോൽപാദകസഹകരണസംഘം ബി.എം.സി. ഹാളിൽ വച്ച് പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ബോധവൽക്കരണ സെമിനാർ നടത്തും. ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് കോനുകുന്നേൽ അധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ പദ്ധതി വിശദീകരണം നടത്തും. മേലുകാവ് ക്ഷീരസംഘം പ്രസിഡന്റ് ബേബി ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്തംഗം കെ.ആർ. അനുരാഗ് എന്നിവർ പ്രസംഗിക്കും. തുടർന്നു ക്ലാസുകൾ നടക്കും.
date
- Log in to post comments