Post Category
ഫാര്‍മസിസ്റ്റ് നിയമനം
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും വാത്തിക്കുടി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും 2024-25 സാമ്പത്തിക വര്‍ഷത്തെ സംയുക്ത പ്രോജക്ട് ആയ 'സായാഹ്ന ഓ പി' നടത്തുന്നതിലേക്കായി ഒരു ഫാര്‍മസിസ്റ്റിനെ (ദിവസ വേതന അടിസ്ഥാനത്തില്‍) നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
ബി ഫാം/ഡിഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായ പരിധി : 45 വയസ്സ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 4 ന് വൈകിട്ട് 4 മണി. വിശദവിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. ഫോൺ: 04868 260300
date
- Log in to post comments