Post Category
കന്നുകാലി സെന്‍സസ് ; ജില്ലാതല ഉദ്ഘാടനം
ഇരുപത്തിഒന്നാമത് കന്നുകാലി സെന്‍സസിന്റെ പ്രഥമ വിവരശേഖരണ ഉദ്ഘാടനം തൊടുപുഴ എം.എല്‍.എ പി.ജെ. ജോസഫ് നിര്‍വ്വഹിച്ചു. ആദ്യ വിവരശേഖരണം എം.എല്‍.എയുടെ പുറപ്പുഴയിലെ വസതിയില്‍ നിന്നും പശുസഖിമാര്‍ നടത്തി. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ആർ മിനി . പുറപ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജോര്‍ജ്ജ്., മൃഗസംരക്ഷണ വകുപ്പ് ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. നിശാന്ത്.എം പ്രഭ പുറപ്പുഴ വെറ്ററിനറി സര്‍ജന്‍ ഡോ. കെ ജെ ജോബി. മൃഗസംസരക്ഷണ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ക്ഷീര, കര്‍ഷകർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments