Skip to main content

അറിയിപ്പുകൾ-3

 

ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും ബോധവത്കരണ സെമിനാറും നടത്തി 

 

കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ നേതൃത്വത്തിൽ മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്‌കൂളില്‍ ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. 

അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് സത്യപ്രഭ ഫോറസ്ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു. സുരേഷ് ടി (റിട്ട. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍) 'കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. 

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ റെജി കോലാനിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ജെസിത കെ, ബിജേഷ് എന്‍ എന്നിവര്‍ സംസാരിച്ചു. 

 

ദര്‍ഘാസ്

 

അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  എസ്എസ്‌കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍  കോഴ്സിന്റെ ആവശ്യത്തിലേക്കായി റോബോട്ടിക് ട്രെയിനിങ് കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിന് അംഗീകൃത 'ഏജന്‍സികളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസ് പ്രിന്‍സിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി നവംബര്‍ എഴിന് വൈകിട്ട് 4.30. മറ്റു വിശദവിവരങ്ങളും അനുബന്ധ ലിസ്റ്റും സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍:  0496-2672362. 

 

ഐടി ഉപകരണങ്ങള്‍ ദര്‍ഘാസ് ക്ഷണിച്ചു

 

അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  എസ്എസ്‌കെ  യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ്   കോഴ്സിന്റെ ആവശ്യത്തിലേക്കായി ഐടി ഉപകരണങ്ങളും മറ്റു
 അനുബന്ധ ഉപകരണങ്ങളും  വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് പ്രിന്‍സിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി നവംബര്‍ എഴിന് വൈകിട്ട് 4.30. വിശദവിവരങ്ങളും അനുബന്ധ ലിസ്റ്റും സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0496-2672362.

date