Post Category
വർണോത്സവം 2024: ശിശുദിന കലോത്സവം 26ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ വച്ച് ശനിയാഴ്ച (ഒക്ടോബർ 26) രാവിലെ 10 മുതൽ സാഹിത്യ രചനാമത്സരം നടത്തുന്നു. പ്രസംഗ മത്സരം(ഇംഗ്ലീഷ്, മലയാളം), ഉപന്യാസം, കഥാരചന, കവിതാരചന (ഇംഗ്ലീഷ്, മലയാളം) എന്നീ മത്സരങ്ങളാണ് നടത്തുന്നത്. എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം നടത്തുക. രജിസ്ട്രേഷൻ അന്നേ ദിവസം നടത്താം. വിശദവിവരത്തിന് ഫോൺ:
9447247417, 9447366800, 9447355195.
date
- Log in to post comments