Skip to main content

ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്ലാസ് സംഘടിപ്പിച്ചു

അന്തര്‍ദേശീയ ഗ്രാമീണ വനിതാദിനാചരണത്തോടനുബന്ധിച്ച് കൊടുവായൂര്‍ സി.യു.ടി.ഇ.സി ബി.എഡ് കോളേജില്‍ സംരംഭകത്വ വികസന- ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. കൊല്ലങ്കോട് ബ്ലോക്ക് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പീതാംബരന്‍, ഐ.ഡി.സി റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ ബഷീര്‍, അനില്‍ കുമാര്‍, ഗോകുല്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.  ഹബ് ഫോര്‍ എംപര്‍മെന്റ് ഓഫ് വിമന്‍ ജന്‍ഡര്‍ സ്പെഷലിസ്റ്റുകളായ സി.സി ജിതിന്‍, കെ.എം സുനിത തുടങ്ങിയവര്‍ സംസാരിച്ചു. 

date