Post Category
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അംഗത്വ ക്യാമ്പ് 30 ന്
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ പുതിയ അംഗത്വം നല്‍കുന്നതിനും നിലവിലുള്ള അംഗങ്ങള്‍ക്ക് കുടിശ്ശിക തീര്‍ത്ത് അംഗത്വം പുതുക്കുന്നതിനുമായി ക്യാമ്പ് നടത്തുന്നു. ഒക്ടോബര്‍ 30 ന് രാവിലെ 11.30 മുതല്‍ വൈകീട്ട് 4.30 വരെ പാലക്കാട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഓഫീസിലെ കോര്‍ട്ട് ഹാളില്‍ വെച്ചാണ് ക്യാമ്പ്. എല്ലാ തൊഴിലാളികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04923 - 244070, 8547655336.
date
- Log in to post comments