Post Category
കണ്ണപുരം പഞ്ചായത്ത് സമ്പൂർണ ലൈബ്രറി പ്രഖ്യാപനം നടത്തി
കണ്ണപുരം പഞ്ചായത്ത് സമ്പൂർണ ലൈബ്രറി പ്രഖ്യാപനം ചെറുകുന്ന് സൗത്ത് എൽ പി സ്‌കൂളിൽ നടത്തി. ഡോ വി ശിവദാസൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. പഞ്ചായത്തിലെ 14 വാർഡുകളിലായി 17 ലൈബ്രറികളാണ് പ്രവർത്തിക്കുന്നത്. വൈസ് പ്രസിഡന്റ് എം ഗണേശൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്തിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രൻ, എൻ ശ്രീധരൻ, കെ വി ശ്രീധരൻ, കെ വി രാമകൃഷ്ണൻ, എം നാരായണൻ, വി രാജൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments