Skip to main content

ഓറഞ്ച് അലർട്ട് : ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു

 **വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും വിലക്ക്

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം  ജില്ലയിൽ ഇന്ന് (ഒക്ടോബർ 25) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, കടലോര- കായലോര- മലയോര മേഖലകളിലേക്കുള്ള അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതവും ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിട്ടു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലോര പ്രദേശം ഉൾപ്പെടെയുള്ള  വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

date