Post Category
കേസ് വർക്കർ നിയമനം
സഖി വൺ സ്റ്റോപ്പ് സെന്ററിൽ കേസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് 25-45 വയസ് പ്രായപരിധിയിലുള്ള(2024 ജനുവരി 1 അടിസ്ഥാനപ്പെടുത്തി) സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: നിയമ ബിരുദം/ സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതു സംബന്ധിച്ച മേഖലകളിൽ ഗവൺമെന്റ്/ എൻ.ജി.ഒ നടത്തുന്ന പ്രോജക്ടുകളിൽ ഭരണരംഗത്ത് മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. കൗൺസലിംഗ് രംഗത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകൾ നവംബർ എട്ട് വൈകിട്ട് അഞ്ചുമണിക്കു മുമ്പ് കോട്ടയം കളക്ട്രേറ്റിലെ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812-300955
date
- Log in to post comments