Post Category
ജില്ലാ ഹാൻഡ് ബുക്ക് 2024 പ്രകാശനം ചെയ്തു
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഡിസ്ട്രിക്ട് ഹാൻഡ് ബുക്ക് 2024 കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി പ്രകാശനം ചെയ്തു. എ.ഡി.എം വിനീത് റ്റി.കെ ആദ്യ പ്രതി ഏറ്റുവാങ്ങി. ജില്ലയിലെ കാർഷികം , സാമൂഹികം സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതി രൂപീകരണത്തിന് സഹായകരമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയതാണ് ഹാൻഡ് ബുക്ക്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ.ബി, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ് ബിജു എന്നിവരും പങ്കെടുത്തു.
ജില്ലയിലെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യ, തൊഴിൽ മേഖല, ടൂറിസം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളുടെ വികസനത്തിന്റെ ആസൂത്രണ പ്രക്രിയയ്ക്ക് സഹായകമാകുന്ന വിധത്തിൽ 31 അധ്യായങ്ങളാണ് ഹാൻഡ് ബുക്കിലുള്ളത്.
date
- Log in to post comments