Post Category
41 വാഹനങ്ങൾ ഇ-ലേലം ചെയ്യും
കണ്ണൂർ സിറ്റി പോലീസ് ഓഫീസിന്റെ കീഴിലെ വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ച 41 വാഹനങ്ങൾ അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് ഇ-ലേലം ചെയ്യും. എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ, ഈ ലേല വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെയോ എ സി പി, നാർക്കോട്ടിക് സെൽ, കണ്ണൂർ സിറ്റി മുമ്പാകെയോ നേരിട്ട് ഹാജരായി അവകാശം രേഖാമൂലം ഉന്നയിക്കാം. അവകാശം ഉന്നയിക്കാത്തപക്ഷം എംഎസ്ടിസി ലിമി. എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് ww.mstcecommerce.com മുഖേന ഇ-ലേലം ചെയ്യും. ഫോൺ : 04972763339, 9497925858
date
- Log in to post comments