Skip to main content

ഉദ്ഘാടന വേദിക്ക് നിറം പകർന്ന് ഫ്ലാഷ് മോബും മാർച് പാസ്റ്റും

മാർച് പാസ്റ്റിലും ഫ്ളാഷ് മോബിലും മിന്നിത്തിളങ്ങി കളിക്കളം വേദി. സംസ്ഥാനത്തെ വിവിധ എം ആർ എസ് കളിൽ നിന്നും പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നുമെത്തിയ കായിക താരങ്ങൾ കൃത്യമായ ചുവടുവയ്പ്പുകളോടെ അണിനിരന്നപ്പോൾ കാണികളുടെ കരഘോഷമുയർന്നു.

'കളിയാണ് ലഹരി ' എന്ന വിഷയത്തിലൂന്നിയായിരുന്നു കട്ടേല എം ആർ എസിലെ കായിക താരങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. മനോഹരമായ നൃത്തച്ചുവടുകളും സംഗീതവും കാഴ്ചക്കാരുടെ മനം കവർന്നു. ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ഒ ആർ കേളു രണ്ടു പരിപാടികളിലും പങ്കെടുത്ത കായിക താരങ്ങളെ മുഗ്ധകണ്ഠം പ്രശംസിക്കാനും മറന്നില്ല.

ഉദ്ഘാടന സമ്മേളനത്തിൽ മുൻ മന്ത്രിയും കഴക്കൂട്ടം എം എൽ എയുമായ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. പട്ടിക വർഗവികസന വകുപ്പ് ഡയറക്ടർ ഡോ: രേണു രാജ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷ്, വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കാളികളായി.

date