വിശപ്പിന്റെ വിലയറിയിച്ച അന്നവും അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യകതയറിയിച്ച് വെളിച്ചവും
ഭക്ഷണവും പോഷണവും ആരോഗ്യവും എന്ന വിഷത്തില്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ നിന്ന് തയാറാക്കി കനസ് ജാഗ തദ്ദേശീയ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേളയിലെത്തിച്ച അന്നവും വെളിച്ചവും ജനശ്രദ്ധയാകര്‍ഷിച്ചു.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ജീവിക്കുന്ന വിദ്യാര്‍ത്ഥിയായ പ്രവീണിന്റെ ജീവിതമാണ് അന്നത്തിലൂടെ തിരശ്ശീലയിലെത്തിച്ചത്. പല ദിവസങ്ങളിലും ആഹാരം പോലും കഴിക്കാതെയാണ് സ്‌കൂളില്‍ പോകേണ്ടി വരുന്ന പ്രവീണിന്റെ ഒരു ദിവസത്തിലെ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ സുധീഷും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മനീഷുമാണ് അന്നം എന്ന ചിത്രത്തില്‍ അഭിനയിച്ചത്.
അടിസ്ഥാന സൗകര്യ വികസനം ഒരു പൗരന്റെ അവകാശമാണെന്ന് ബോധ്യപ്പെടുത്തുന്ന ചിത്രമായ വെളിച്ചം ഒരു പെണ്‍കുട്ടിയുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന്‌പോകുന്നത്. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സുനന്ദയാണ് സിനിമയുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
- Log in to post comments