Skip to main content

*മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: ഡിസംബര്‍ 31 വരെ കുടിശ്ശിക അടയ്ക്കാം*

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെത്തണം. കേരളാ മോട്ടോര്‍ വാഹന നികുതി നിയമം, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമം എന്നിവ അനുസരിച്ച് വാഹന നികുതി അടയ്ക്കണമെങ്കില്‍ എല്ലാ മാസവും ഏഴാം തീയതിക്ക് മുന്‍പായി ക്ഷേമനിധി ഒടുക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനാല്‍ കൃത്യമായി ക്ഷേമനിധി ഒടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും ക്ഷേമനിധി അടയ്ക്കുവാന്‍ ഓണ്‍ലൈന്‍ പേയ്മെന്റ്, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ എന്നിവ മുഖേനയും പി.ഒ.എസ് മെഷീനുകള്‍ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

date