Skip to main content

ഭരണഭാഷാ വാരാഘോഷം;   ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് മലയാളം വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11 ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് സെമിനാര്‍ ഹാളില്‍ കെ.വി സുമേഷ് എംഎല്‍എ നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.ടി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര മുഖ്യാതിഥിയാകും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് 'എഴുത്തുകാരന്റെ വായനാ പ്രപഞ്ചം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. 'മലയാള ഭാഷയുടെ വര്‍ത്തമാനം' എന്ന വിഷയത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് സീനിയര്‍ സബ് എഡിറ്റര്‍ കെ.സി സുബിന്‍ പ്രഭാഷണം നടത്തും. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചര്‍, ഐ ആന്‍ഡ് പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ പദ്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ സി.പി സന്തോഷ്, ഐക്യൂഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. നിഷ നമ്പ്യാര്‍, മലയാളം വകുപ്പ് അധ്യക്ഷ ഡോ ശ്യാമള മാനിച്ചേരി, യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി.കെ ഷാനിബ, മലയാളം അസോസിയേഷന്‍ സെക്രട്ടറി സി. അനോഹിത എന്നിവർ സംസാരിക്കും.

date