Skip to main content

ഉപതിരഞ്ഞെടുപ്പ്: നിരീക്ഷകരെ നേരിട്ട് പരാതികളറിയിക്കാം

പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു നിരീക്ഷകന്‍ ഉത്പാല്‍ ഭദ്ര ഐ.എ.എസ്, ചെലവ് നിരീക്ഷകന്‍ പി.സായ് കൃഷ്ണ ഐ.ആര്‍.എസ് എന്നിവരെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം. പാലക്കാട് കെ.എസ്.ഇ.ബി ഐ.ബി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്ക് മാതൃകാ പെരുമാറ്റം ചട്ടലംഘനം ഉള്‍പ്പെടെയുളള പൊതുപരാതികള്‍ പൊതു നിരീക്ഷകനേയും തിരഞ്ഞടുപ്പ് ചെലവു കാര്യവുമായി ബന്ധപ്പെട്ട പരാതികള്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനേയും അറിയിക്കാവുന്നതാണ്.

പൊതുനിരീക്ഷകന്‍- ഉത്പാല്‍ ഭദ്ര ഐ.എ.എസ്, ഫോണ്‍: 8281499633, ഇ.മെയില്‍:obgeneralelection2024@gmail.com

ചെലവു കാര്യ നിരീക്ഷകന്‍-പി.സായ് കൃഷ്ണ ഐ.ആര്‍.എസ് , ഫോണ്‍: 8281499631, ഇ.മെയില്‍:eopkdlacob@gmail.com

(കഴിഞ്ഞ ദിവസം പ്രസിദ്ധികരിച്ച റിലീസില്‍ നിന്ന് വ്യത്യസ്തമായി നിരീക്ഷകരുടെ ഇ.മെയില്‍ ഐ.ഡിയില്‍  മാറ്റമുണ്ട്)

date