Skip to main content

*ആയുര്‍വേദ ദിനം: ആയുര്‍വേദ റാലി നടത്തി*

ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് മലപ്പുറം നഗരത്തില്‍ ആയുര്‍വേദ റാലി നടത്തി. റാലി ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്യാമള എം.ജി അധ്യക്ഷത വഹിച്ചു. ഡോ. നൗഫല്‍ പനക്കല്‍, ഡോ. മുഷ്താഖ്, ഡോ. സിനി, ഡോ. അനിഷ്, ഷീന, വിജയകുമാര്‍, നസീമ, പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്റെ പ്രാധാന്യവും പ്രസക്തിയും പൊതുജനത്തെ ബോധവാന്മാരാക്കുന്ന വിവിധപ്രവര്‍ത്തനങ്ങളാണ് ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് മലപ്പുറം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്. രാവിലെ കളക്ട്രേറ്റിലെ ജീവനക്കാര്‍ക്കായി യോഗ പരിശീലനം നടത്തി. എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യവും ആയുര്‍വേദവും എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. പൊതുജനങ്ങള്‍ക്കായി വിവിധ ആരോഗ്യ ബോധവത്ക്കരണ പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, ക്വിസ് മത്സരങ്ങള്‍, സ്്കൂളുകളും അംഗന്‍വാടികളും കേന്ദ്രീകരിച്ച് ആരോഗ്യ ജീവിത ശൈലി ക്യംപയ്‌നുകള്‍  തുടങ്ങിയവ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കുകീഴിലും ആയുര്‍വേദ ദിനത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്നുണ്ട്.  

date