Skip to main content

*തൊഴില്‍ തര്‍ക്ക വിചാരണ*

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും  എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ നവംബര്‍ ഒന്ന്, ഏഴ്, തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 15, 22, 29 തീയതികളില്‍  മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല ബില്‍ഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും നവംബര്‍ 18, 19, 25, 26 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസ്സുകളും ഇന്‍ഷുറന്‍സ് കേസ്സുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ ചെയ്യുമെന്ന് പാലക്കാട് വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.
 

date