Skip to main content

ഭരണഭാഷാ വാരവും വിവരാവകാശ സെമിനാറും  നവംബർ 2 ന് 

 

 കൊച്ചിൻ കോർപ്പറേഷൻ, ചാവറ കൾച്ചറൽ സെൻറർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഭരണഭാഷാവാരവും വിവരാവകാശ സെമിനാറും സംഘടിപ്പിക്കുന്നു. നവംബർ രണ്ടിന്  രണ്ടുമണിക്ക് ചാവറ കൾച്ചറൽ സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ്  മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി സെമിനാർ നയിക്കും. ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് ആധ്യക്ഷ്യം വഹിക്കും. ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡൻറ് ഡി.ബി.ബിനു,സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോഡ് ജോസ് ഏബ്രഹാം എന്നിവർ ചർച്ച നയിക്കും. കോർപ്പറേഷൻ സെക്രട്ടറി പി.എസ് ഷിബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. ബി. ബിജു എന്നിവർ സംസാരിക്കും. വിവിധ മേഖലകളിലെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.

date