Skip to main content

റവന്യൂ ജില്ലാ ശാസ്ത്രോത്സവം കറുകച്ചാലിൽ

റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ ഒന്ന്, രണ്ട് തീയതി
കളിൽ കറുകച്ചാൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, എൻ.എസ്.എസ്. ജി.എച്ച്.എസ്, സെന്റ് മേരീസ് യു.പി.എസ്. കൂത്രപ്പിള്ളി, സെന്റ് മേരീസ് പാരീഷ് ഹാൾ കൂത്രപ്പിള്ളി, ചമ്പക്കര സെന്റ് ജോസഫ് യു.പി.സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവർത്തിപരിചയ,ഐ.ടി. മേളകൾ ഇതിന്റെ ഭാഗമായി നടക്കും. 
മേള നവംബർ ഒന്നിന് രാവിലെ 10.30-ന് കറുകച്ചാൽ എൻ.എസ്.എസ്. ഗവ. എൽ.പി. സ്‌കൂളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും.

date