Skip to main content

നൈപുണ്യ കര്‍മ്മസേനക്ക് ഇന്ന് (ഒക്‌ടോബര്‍ 9) അനുമോദനം

 

പ്രളയ ദുരിത മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച നൈപുണ്യ കര്‍മ്മസേന യിലെ അംഗങ്ങളെ ഹരിതകേരളം മിഷനും വ്യവസായിക പരിശീലന വകുപ്പും ആദരിക്കും. തിരുവനന്തപുരം വിജെ.ടി ഹാളില്‍ ഇന്ന് (ഒക്‌ടോബര്‍ 9) രാവിലെ 10ന് നടക്കുന്ന ചടങ്ങ്. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി.എസ് ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 

ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ മുഖ്യ പ്രഭാഷണം നടത്തും. ബി.സത്യന്‍ എം.എല്‍.എ, നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, വ്യവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷനുമായി ചേര്‍ന്ന് വ്യവസായിക പരിശീലന വകുപ്പിലെ ട്രെയ്‌നികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങിയ നൈപുണ്യ കര്‍മ്മസേന പ്രളയ ദുരിത ബാധിത മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 

വീടുകളിലെ കേടായ ഉപകരണങ്ങള്‍, ഇലക്ട്രിക് വയറിംഗ്, കാര്‍പ്പന്ററി, വെല്‍ഡിംഗ് തുടങ്ങിയ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്‍മ്പത് വരെയുള്ള കാലയളവില്‍ 5480 വീടുകളില്‍ ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ നൈപുണ്യ കര്‍മ്മസേനയുടെ സേവനം ലഭ്യമാക്കി. ഇതുവഴി 4737 വീടുകളിലെ വൈദ്യുതവിതരണ സംവിധാനങ്ങളും 1327 വീടുകളിലെ പ്ലംബിംഗ് ജലവിതരണ സംവിധാനങ്ങളും 1079 ഇലക്‌ട്രോണിക് എയര്‍ കണ്ടിഷനിംഗ് ഉപകരണങ്ങളും 776 വീടുകളില്‍ വാതില്‍, ജനല്‍, മറ്റ് ഫര്‍ണീച്ചറുകള്‍ എന്നിവയുടെ കേടുപാടുകളും തീര്‍ത്തു. 

 പി.എന്‍.എക്‌സ്.4464/18

date