Skip to main content

അക്രഡിറ്റഡ് ഓവര്‍സീയര്‍ നിയമനം

 

 

പൈനാവിലെ പി എം ജി എസ് വൈ യൂണിറ്റ് കാര്യാലയത്തിലേക്ക് അക്രഡിറ്റഡ് ഓവര്‍സീയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ - മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്നിവ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 7 ന് വൈകീട്ട് 4 ന് മുന്‍പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് - 685603 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 291797.

 

date