Post Category
സ്കൂൾ കായികമേള : ചീഫ് മിനിസ്റ്റേഴ്സ് കപ്പ്് ഇന്ന് ജില്ലയിൽ
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് എറണാകുളം ജില്ലയിലേക്കു സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് കപ്പ് വഹിച്ചുള ഘോഷയാത്ര നവംബർ 2(ശനി) കോട്ടയം ജില്ലയിൽ എത്തും. രാവിലെ 10 മണിക്ക് കോട്ടയം എം.ടി. സെമിനാരി സ്കൂളിൽ സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ട്രോഫി ഏറ്റുവാങ്ങും. ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ എന്നിവർ പങ്കെടുക്കും.
date
- Log in to post comments