Post Category
'കണ്ണൂർ സ്‌ക്വാഡ്' മ്യൂസിക് ബാൻഡ് ഉദ്ഘാടനം ചെയ്തു
കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം ജീവനക്കാരുടെയും അന്തേവാസികളുടെയും സംയുക്ത മ്യൂസിക് ബാൻഡ് 'കണ്ണൂർ സ്‌ക്വാഡ്' ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മലയാള ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു അധ്യക്ഷത വഹിച്ചു. പി ടി സന്തോഷ്, കെകെ ബൈജു, രാജേഷ്, മുഹമ്മദ് ഫവാസ് എന്നിവർ സംസാരിച്ചു. തുടർന്ന്, തുടർന്ന് 'കണ്ണൂർ സ്‌ക്വാഡ്' ബാൻഡിന്റെ റിതം മ്യൂസിക് സംഗീത വിസ്മയം നീലാംബരി അരങ്ങേറി.
date
- Log in to post comments