Skip to main content

അറിയിപ്പുകൾ-2

 

മാന്വല്‍ സ്‌കാവന്‍ജര്‍ മുക്ത ജില്ല;  ആക്ഷേപങ്ങള്‍ അറിയിക്കാം

 

മാന്വല്‍ സ്‌കാവന്‍ജര്‍ മുക്ത ജില്ലയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടപടിക്രമങ്ങള്‍ പാലിച്ച് ഡിജിറ്റല്‍ സര്‍വേ നടത്തിയതിനു ശേഷമാണ് ജില്ലയിൽ മാന്വല്‍ സ്‌കാവന്‍ജേഴ്‌സ് ഇല്ല എന്നു കണ്ടെത്തിയത്. ഇതു സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ 15 ദിവസത്തിനകം അറിയിക്കാമെന്ന് എല്‍എസ്ജിഡി അസി. ഡയറക്ടര്‍ അറിയിച്ചു. 

 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുനര്‍ലേലം 

 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജിന് മേല്‍ക്കൂര സ്ഥാപിക്കലിനും നവീകരണ പ്രവൃത്തിക്കും തടസ്സം സൃഷ്ടിക്കുന്ന രണ്ട്  മഴ മരങ്ങള്‍ നവംബര്‍ 12  ന് രാവിലെ 10.30 ന് ലേലം ചെയ്യും. ഫോണ്‍: 0495-2800286.

 

ഡിഎൽഎഡ് സ്പോട്ട് അഡ്മിഷൻ 

 

ജില്ലയിൽ 2024-26 വർഷത്തെ ഡിഎൽഎഡ് കോഴ്സ് പ്രവേശനത്തിനായി നിലവിലുള്ള ഒഴിവുകളിലേക്ക് നവംബർ ഏഴിന് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താല്പര്യമുള്ളവർ അന്ന് രാവിലെ 10 മണിക്ക് മുമ്പായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0495-2722297.

 

date