ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഇന്നും പ്രസക്തം: പി.കെ കുമാരന്‍ നായര്‍
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഇന്നും പ്രസക്തമെന്ന് പ്രമുഖ ഗാന്ധിയന്‍ പി.കെ കുമാരന്‍ നായര്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വിവിധവകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനം പെരിയ ഗവ. ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പരം വിദ്വേഷം വച്ചുപുലര്‍ത്തുന്നതിനു പകരം പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും ശ്രമിച്ചാല്‍ ശാന്തി കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കാന്‍ യുവതലമുറ തയ്യാറാകണം. വര്‍ത്തമാനകാല ലോകത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഗാന്ധിജിയുടെ ആശയങ്ങളുടെ പ്രയോഗവത്ക്കണമാണെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് പി.ജയ ഗട്രൂഡ് ജോര്‍ജ് അധ്യക്ഷയായി. അഡ്വ.ടി.കെ സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.വി രാഘവന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് പി.കമലാക്ഷന്‍, അധ്യാപകരായ ബാലചന്ദ്രന്‍ നായര്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു സ്വാഗതവും സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീവത്സന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഫോട്ടോ
- Log in to post comments