Post Category
ഭരണഭാഷാ വാരാഘോഷം :പ്രശ്‌നോത്തരി, കവിതാ പാരായണ മത്സരങ്ങള്‍ ഇന്ന്
ജില്ലാ റവന്യൂ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി ഇന്ന് (നവംബര്‍ 6) പ്രശ്‌നോത്തരി, കവിതാ പാരായണ മത്സരങ്ങള്‍ നടത്തും. പ്രശ്‌നോത്തരി മത്സരം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും, കവിതാ പാരായണം ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ആയിരിക്കും മത്സര വേദി.
date
- Log in to post comments