ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ത്രിദിന വര്‍ക്ക്ഷോപ്പ്
സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്റ് (കെ.ഐ.ഇ.ഡി), മൂന്ന് ദിവസത്തെ 'ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ' വര്‍ക് ഷോപ്പ് സംഘടിപ്പിക്കും. 2024 നവംബര്‍ 13 മുതല്‍ 15 വരെ കളമശ്ശേരിയില്‍ ഉള്ള കെ.ഐ.ഇ.ഡിക്യാമ്പസ്സില് വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍, എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഇന്‍ട്രൊഡക്ഷന്‍ ടു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൂള്‍സ്, ഗൂഗിള്‍ മൈ ബിസിനസ്, ഇന്‍ട്രൊഡക്ഷന്‍ ടു കാന്‍വ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ഫോര്‍ ബിസിനസ്, വെബ്സൈറ്റ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്, എസ്.ഇ.ഒ. സ്ട്രാറ്റജീസ്, ഗൂഗിള്‍ ആഡ്സ്, എ.ഐ. ഇന്‍ മാര്‍ക്കറ്റിംഗ്, പ്രാക്റ്റിക്കല്‍ സെഷന്‍സ് തുടങ്ങി നിരവധി വിഷയങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kled.info/training-calender/ ല്നവംബര് 10 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര് ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0484 2532890, 0484 2550322, 9188922800.
- Log in to post comments