Post Category
ഗാന്ധിജയന്തി വാരാചരണം; ഗാന്ധിഅനുസ്മരണം സംഘടിപ്പിച്ചു
ജില്ലാ സാക്ഷരതാ സമിതിയുടെയും ജില്ലാ ഇന്‍ഫര്‍മേഷന്റെയും കാസര്‍ഗോഡ് ജിഎച്ച്എസ്എസ് തുല്യതാ പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും പ്രഭാഷണവും സെമിനാറും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി തുല്യതാ കോഴ്‌സ് കണ്‍വീനര്‍ കെ.വി രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.ഒ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റൗഫ് ബാവിക്കര, ഡി വിജയമ്മ, സി കെ പുഷ്പകുമാരി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments