Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു  

കുടുംബശ്രീ ജില്ലാമിഷന്‍ കുടുംബശ്രീ ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനാവശ്യമായി  മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനായി അംഗീകൃത സംരംഭകരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എട്ട് അടി നീളവും നാല് അടി  വീതിയും ഏഴ് അടി ഉയരവുമുളള ലോഹ നിര്‍മ്മിതമായിരിക്കണം പ്രസ്തുത  കിയോസ്‌കുകള്‍.  അകത്ത് മൂന്നു വശങ്ങളിലും ഒരടി അകലത്തില്‍ നാലുവീതം തട്ടുകള്‍ സാധനങ്ങള്‍ ക്രമീകരിക്കാന്‍ ഒരുക്കേണ്ടതുണ്ട്. ക്വട്ടേഷന്‍ ഒക്‌ടോബര്‍ 10 ന് വൈകുന്നേരം നാലിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷനില്‍ നേരിട്ടോ  04994 256111 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക. 

date