Skip to main content

അപേക്ഷ ക്ഷണിച്ചു

അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 2018 നവംബര്‍,ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കുവാന്‍ യോഗ്യരായ ട്രെയിനികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. ഒക്‌ടോബര്‍ 15 വരെ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം.     '0230--ലേബര്‍ & എംപ്ലോയ്‌മെന്റ് -00-800-അദര്‍ റസീപ്റ്റ്‌സ് - 88- അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ പരീക്ഷാ ഫീസ് ഒടുക്കണം. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 105-രൂപയും  തോറ്റെഴുതുന്നവര്‍ക്ക്  160 രൂപയുമാണ് ഫീസ്.  പിഴ ഇല്ലാതെ ഇന്നു(9) വരെയും പിഴയോടുകൂടി 12 വരെയും അപേക്ഷിക്കാം. 

date