Skip to main content

ഭരണഭാഷാ വാരഘോഷം സംഘടിപ്പിച്ചു

രജിസ്‌ട്രേഷൻ വകുപ്പ് തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ഭരണഭാഷാ വാരഘോഷം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും മാതൃഭാഷയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും മന്ത്രി സംസാരിച്ചു. ചടങ്ങിൽ അദ്ദേഹം ഗാനം ആലപിച്ചു.

രജിസ്‌ട്രേഷൻ  ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ മുഖ്യാതിഥി ആയിരുന്നു.

ജില്ലാ രജിസ്ട്രാർ ജനറൽ പി.പി നൈനാൻ, ഡി.ഐ.ജി കെ.എൻ സുമംഗലാ ദേവി, ജില്ലാ രജിസ്ട്രാർ ഓഡിറ്റ് പ്രസാദ്.കെ, ജീവനക്കാർ എന്നിവരും പങ്കെടുത്തു.

date