Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന് കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്കും, ഇനി ഉണ്ടാകാന്‍ സാധ്യതയുളള ഒഴിവിലേക്കും കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന എം ബി ബി എസും, ടി സി എം സി രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ഥികള്‍ cru.czims@kerala.gov.in വിലാസത്തിലേക്ക് നവംബര്‍ 13-ന് വൈകിട്ട് അഞ്ചിനു മുമ്പായി ബയോഡാറ്റ സമര്‍പ്പിക്കണം.
date
- Log in to post comments