Post Category
പട്ടികവര്‍ഗ പ്രെമോട്ടര്‍; അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ കീഴില്‍ പട്ടികവര്‍ഗ പ്രെമോട്ടറുടെ ഒരു ഒഴിവിലേയ്ക്ക് പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷ നിശ്ചിത മാതൃകയില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം.അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പകള്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20ന് വൈകിട്ട് അഞ്ചു വരെ.
ഫോണ്‍- 0485-2970337
date
- Log in to post comments