ഗതാഗത നിയന്ത്രണം
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ എസ് എല്‍ ഫുട്ബോള്‍ മത്സരത്തിനോടനുബന്ധിച്ച് നവംബര്‍ 7ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ കൊച്ചി സിറ്റി ട്രാഫിക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
വടക്കന്‍ ജില്ലകളില്‍ നിന്നും ഫുട്ബോള്‍ മത്സരം കാണുവാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ആലുവ മണപ്പുറത്തും
ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ തൃപൂണിത്തുറ ടെര്‍മിനല്‍, വടക്കേക്കോട്ട മെട്രോസ്റ്റേഷനിലും, ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വശങ്ങളിലും
ആലപ്പുഴ അടക്കമുളള തെക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങിലെ പാര്‍ക്കിംഗ് ഏരിയകളിലും, പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ മറൈന്‍ ഡ്രൈവ് പാര്‍ക്കിങ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം. കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് സിറ്റിയുടെ അകത്തേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
വൈകിട്ട് അഞ്ചിനു ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയില്‍ എത്തി യാത്ര ചെയ്യേണ്ടതാണ്.
ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്, എസ് എ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.
- Log in to post comments