ഐ.എച്ച്.ആര്‍.ഡി പരീക്ഷ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീകഷകളും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിംഗ് ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയും, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പരീക്ഷയും 2018 ഡിസംബറില്‍ നടത്തും. പരീക്ഷാ ടൈംടേബില്‍ നവംബര്‍ രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പഠിച്ചിരുന്ന സെന്ററുകളില്‍ ഈ മാസം 27 വരെ ഫൈന്‍ കൂടാതെയും, ഈ മാസം 31 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുളള അപേക്ഷാഫോറം സെന്ററുകളില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ംംം.ശവൃറ.മര.ശി ലഭിക്കും. ഫോണ്‍ : 0471 2322985.
- Log in to post comments