കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തിന്റെ ജില്ലയിലെ മൂന്നാമത്തെ സബ് സെന്റര്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനു കീഴില്‍ പെരുമണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം യൂത്ത് ഹബ്ബ് എന്ന സംഘത്തിനാണ് ഈ സബ് സെന്റര്‍ അനുവദിച്ചത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള യോഗ്യതാ പരീക്ഷയ്ക്കാവശ്യമായ പരിശീലനം സൗജന്യമായി നല്‍കുന്നതിനാണ് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. 17 സെന്ററുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഈ സെന്ററുകളുടെ കീഴില്‍ 28 സബ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ജില്ലയില്‍ പൂനൂര്‍, നെല്ലിക്കാപ്പറമ്പ് എന്നിവിടങ്ങളിലാണ് സബ് സെന്ററുകള്‍ ഉള്ളത്.
അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി പദ്ധതി വിശദീകരിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജിത, വൈസ് പ്രസിഡന്റ് എന്‍.വി. ബാലന്‍നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി. ഉഷ, ആമിനാബി ടീച്ചര്‍, രാജീവ് പെരുമണ്‍പുറ, വാര്‍ഡ് മെമ്പര്‍ റുഹൈമത്ത്, സി.പി.എം.വൈ കോഴിക്കോട് പ്രിന്‍സിപ്പാള്‍ പ്രൊഫ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments