കൃഷിയുടെ അറിവ് പങ്കുവെച്ച് കുട്ടിക്കൂട്ടം
വിഷമയമുള്ള പച്ചക്കറികളില്‍ നിന്നും ജൈവ പച്ചക്കറികളിലേക്ക് മാറുന്നതിന് കുടുംബാഗങ്ങള്‍ക്ക് കുട്ടികള്‍ മാതൃകയാകണം എന്ന ആശയം പങ്കു വെച്ച് കുട്ടികളുടെ കൃഷി കൂട്ടായ്മ. മാടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഗാന്ധിജയന്തി വാരാഘോഷം സമാപനത്തോട് അനുബന്ധിച്ചാണ് കൃഷി നാട്ടറിവ് കൂട്ടായ്മ ഒരുക്കിയത്. കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മാടപ്പളളി സി.എസ് യു.പി സ്‌കൂളിലെ 50 ഓളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്ലാനിംഗ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. ജോസഫ് ടിറ്റോ കുട്ടികള്‍ക്ക് കൃഷി നാട്ടറിവ് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. നാടന്‍ പാട്ട് കലാകാരന്‍ മഹേഷ് കുട്ടികളുമായി ചേര്‍ന്ന് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ അലക്‌സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോയിന്റ് ബി.ഡി.ഒ ചന്ദ്രിക സ്വാഗതവും ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അലക്‌സാണ്ടര്‍ പ്രാക്കുഴി നന്ദിയും പറഞ്ഞു.
മാടപ്പളളി സി.എസ് യു.പി സ്‌കൂളിലെ 50 വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളും, അദ്ധ്യാപികയും, ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരും, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരും, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജോയിന്റ് ബി.ഡി.ഒ, വനിതാക്ഷേമ ഓഫീസര്‍, ഹൗസിംഗ് ഓഫീസര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പി.&എം, എം.ജി.എന്‍.ആര്‍.ഇ.ജി.എ അക്രഡിറ്റഡ് എന്‍ജിനീയര്‍ അഞ്ജു നൈനാന്‍ എന്നിവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-1963/18)
- Log in to post comments