Skip to main content

പ്രളയാന്തര കാര്‍ഷികമേഖലയുടെ പുനഃസൃഷ്ടിക്കായി കാര്‍ഷിക സെമിനാര്‍

പ്രളയാന്തര കാര്‍ഷികമേഖലയുടെ പുനഃസൃഷ്ടിക്കായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ നഗരസഭയില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ കെ.ബാവ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ രീതിയിലൂടെയുള്ള കൃഷിയിലൂടെ കാര്‍ഷിക മേഖലയുടെ പുനഃസൃഷ്ടിയും കര്‍ഷകരില്‍ കൂടുതല്‍ അവബോധമുണ്ടാക്കുന്നതും ലക്ഷ്യമിട്ടായിരുന്നു സെമിനാര്‍.
പ്രളയാന്തര മണ്ണ്, വിള പരിപാലനവും മണ്ണു സംരക്ഷണവും എന്ന വിഷയത്തില്‍ മലപ്പുറം കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലെ പ്രൊഫസര്‍ ഡോ ഹബീബ് റഹ്മാന്‍ ഉള്‍പ്പടെ വിദഗ്ദര്‍ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി. നസറുള്ള അദ്ധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സദാനന്ദന്‍. യു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദില്‍ഷ മുല്ലശ്ശേരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞുമൊയ്തീന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ മുനീറ, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

date