Skip to main content

ആദിവാസി പുനരധിവാസ മിഷന്‍: ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്നു നേരിട്ട് അപേക്ഷകള്‍ ക്ഷണിച്ചു. ആദിവാസി പുനരധിവാസ മിഷന്‍ ജില്ലാമിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ മുഖേന ഭൂമി വാങ്ങുന്നതിലേക്ക് പ്രസ്തുത ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുളള വാസയോഗ്യമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങയവയടക്കം യാതൊരുവിധ നിയമക്കുരുക്കുകളിലും ഉള്‍പ്പെടാത്ത, ബാധ്യതകളില്ലാത്ത വാസയോഗ്യമായ ഭൂമി) വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം ഉള്‍പ്പെടെയാണ് കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വില്‍പ്പനക്കായി അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ ഭൂമി വാങ്ങല്‍ സംബന്ധിച്ച നിയമ നിബന്ധനകള്‍ക്കും വിധേയമായാണ് ഭൂമി ഏറ്റെടുക്കുക. സ്ഥല ഉടമകള്‍ വസ്തുവിന്റെ ഒറിജിനല്‍ പ്രമാണങ്ങള്‍, ജില്ലാ ഗവമെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടിണി സര്‍ട്ടിഫിക്കറ്റ് സഹിതം ഒരു സെന്റിന്  പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കേണ്ടത്. ഭൂമി വില്‍ക്കുന്നതിന് താല്‍പര്യമുള്ള ഭൂവുടമകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന പ്രോജക്റ്റ് ആഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരുടെ കാര്യാലയങ്ങളില്‍ നിന്നും 04931 220315 എന്ന നമ്പറിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 15.

 

date