Skip to main content

യുവാക്കളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍

യുവാക്കളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി ആയുര്‍വേദ വകുപ്പ്. ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ പത്തിനാണ് പരിപാടികള്‍ തുടങ്ങുക.  യുവാക്കളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കിയാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷം ദിനാചരണം നടത്തുന്നത്. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10ന് കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മാനസികരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ ബോധവത്കരണ ക്ലാസ് നടത്തും.  അഡ്വ. കെപി ശരീഫ് ക്ലാസെടുക്കും.  വൈകീട്ട് നാലിന് സിവില്‍ സ്റ്റേഷനില്‍ 'മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍' തെരുവ് നാടകവും നടത്തും. കോട്ടക്കല്‍ മാനസികാരോഗ്യ ഗവേഷണകേന്ദ്രത്തില്‍ ആത്മഹത്യ പ്രതിരോധ സെല്ലും സ്‌പെഷല്‍ ഒപിയും ഇതേ കാലയളവില്‍ തുടങ്ങും. തിരഞ്ഞെടുത്ത കലാലയങ്ങളിലും പ്രത്യേക ബോധവത്കരണം നടത്തും. 10 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികളില്‍ ഉണ്ടാകുന്ന രോഗങ്ങളില്‍ 16 ശതമാനവും മാനസികരോഗമാണെന്നതിനെ തുടര്‍ന്നാണ് ഈ വര്‍ഷം യുവാക്കളെ കേന്ദ്രീകരിച്ച് പരിപാടികള്‍ നടത്താന്‍ കാരണം.

 

date