Skip to main content
ജില്ലാ സഹകരണ ബാങ്ക് കുടുംബശ്രീ മുേഖന നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയുടെ വാത്തിക്കുടി ഞ്ചായത്ത്തല ഉദ്ഘാടനവും ജോയ്‌സ് ജോര്‍ജ്ജ് എം.പി

പലിശ രഹിത വായ്പ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

 

 

പ്രകൃതിക്ഷോഭത്താല്‍ ദുരിതമനുഭവിച്ചവര്‍ക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പലിശ രഹിത വായ്പ (റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം) വിതരണം ജില്ലയില്‍ തുടങ്ങി. ആര്‍.കെ.എല്‍.എസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കുടുംബശ്രീ മുേഖന നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയുടെ വാത്തിക്കുടി ഞ്ചായത്ത്തല ഉദ്ഘാടനവും ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വ്വഹിച്ചു.

റവന്യൂ വകുപ്പിന്റെ 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വായ്പാ വിതരണം നടത്തുക. ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ ലിങ്ക് ചെയ്ത അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ചടങ്ങില്‍ തുക വിതരണം ചെയ്തത്. മുരിക്കാശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേഷ് കുമാര്‍ എം.കെ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി പലിശരഹിത വായ്പയെ കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി.സുരേന്ദ്രന്‍, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് സെബാസ്റ്റിയന്‍, വാത്തിക്കുടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് ജോര്‍ജ്ജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫെബിന്‍ രാജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സ്‌കറിയ, പഞ്ചായത്ത് മെമ്പര്‍മാരായ ഡോളി തോമസ്, വിജയകുമാര്‍ മറ്റക്കര, അജീഷ് ജോസഫ്, ലീന തോമസ്, ഉന്‍മേഷ് കെ. ജോസ്, ടോമി തോമസ്, ഷാജി തോമസ്, ഡെയ്‌സി സെബാസ്റ്റിയന്‍, ഷൈനി തോമസ്, സുലേഖ ഇബ്രാഹിം തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിനു ആര്‍, ഷാജിമോന്‍ പി.എ, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനില, മെമ്പര്‍ സെക്രട്ടറി സജീവ് പി.പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date