Skip to main content

ഐ.എച്ച്.ആര്‍.ഡി പരീക്ഷാ രജിസ്‌ട്രേഷന്‍

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമോഷന്‍ എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍  സപ്ലിമെന്ററി പരീക്ഷകളും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിംഗ് ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയും, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍  സയന്‍സ് പരീക്ഷയും ഡിസംബര്‍ മാസത്തില്‍ നടത്തും. പരീക്ഷാ ടൈംടേബിള്‍ നവംബര്‍ രണ്ടാം വാരത്തില്‍  പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന  അല്ലെങ്കില്‍ പഠിച്ചിരുന്ന സെന്ററുകളില്‍ ഒക്ടോബര്‍ 27വരെ ഫൈന്‍ കൂടാതെയും 31 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷക്ക്  രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള്അപേക്ഷാഫോറം സെന്ററുകളില്‍ ലഭിക്കും. വിശദവിവരങ്ങല്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റില്‍  (ംംം.ശവൃറ.മര.ശി) ലഭിക്കും.

date