Post Category
വര്‍ക്കല നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കാനായി റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍
വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ (ആര്‍.ആര്‍.എഫ്) ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
വര്‍ക്കല ബ്ലോക്ക് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍.ആര്‍.എഫ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നഗരത്തെ മാലിന്യ മുക്തമാക്കാന്‍ ഉതകുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് വിഭാവനം ചെയ്യുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകരും ഹരിത കര്‍മ്മസേന അംഗങ്ങളും വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ആര്‍.ആര്‍.എഫ് സെന്ററില്‍ എത്തിച്ച് ഷെഡിംഗ് നടത്തി റോഡ് ടാറിങ്ങിനായി ഉപയോഗിക്കും. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ശാസ്ത്രീയമായി പുനരുപയോഗിക്കാനും സാധിക്കും.
(പി.ആര്‍.പി. 2460/2018)
date
- Log in to post comments