ആയുര്‍വേദ ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി
വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങള്‍ക്ക് മരുന്ന് മാത്രമല്ല ചികിത്സയെന്നും അതിനെ ചെറുക്കാന്‍ ആയുര്‍വേദം അനുശാസിക്കുന്ന ജീവിത ക്രമീകരണങ്ങള്‍ക്ക് സാധിക്കുമെന്നും പി. ബാലചന്ദ്രന്‍ എം.എല്‍.എ. ആയുര്‍വേദ ദിനത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ടൗണ്‍ ഹാളില്‍ ആയുര്‍വേദ - ഫുഡ് എക്‌സ്‌പോയും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബൗദ്ധ പാരമ്പര്യത്തിന്റെ സംഭാവനയാണ് ആയുര്‍വേദ പാരമ്പര്യമെന്നും അതിനെ പ്രത്യേക സമൂഹത്തിന്റെ ഭാഗമാക്കി ചുരുക്കുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും മുഖ്യപ്രഭാഷണത്തില്‍ സംഗീത നാടക അകാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അഭിപ്രായപ്പെട്ടു.
എക്‌സ്‌പോയില്‍ ആരോഗ്യ - ജീവിത ശൈലീ രോഗങ്ങള്‍ സംബന്ധിച്ച പ്രദര്‍ശനവും ചര്‍ച്ചയും ഔഷധ സസ്യ പ്രദര്‍ശനവും നടന്നു. ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജ്, ചെറുതുരുത്തി പി എന്‍ എന്‍ എം ആയുര്‍വേദ കോളേജ് എന്നീ ആയുര്‍വേദ കോളേജുകള്‍ എക്‌സ്‌പോയ്ക്ക് നേതൃത്വം നല്‍കി.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.എ സോണിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശരണ്യ, ഡി എം ഒ (ആരോഗ്യം) ഡോ. ശ്രീദേവി, ഡോ. സ്മിനി മൂഞ്ഞേലി, ഡോ. ഹനിനി എം. രാജ്, ഡോ. സി.എ ബിമല്‍, ഡോ. ലെസ്ലി വില്ലി, ഡോ. എസ്.ആര്‍ അരുണ്‍, രശ്മി, വിശാഖ് ലാല്‍, സി.സി ദേവസ്സി, മണികണ്ഠന്‍, ഡോ. മേരി സെബാസ്റ്റ്യന്‍, ഡോ. പി.കെ നേത്രദാസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments