Skip to main content

ഐ.എച്ച്.ആര്‍.ഡി കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ

 
ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2024 സ്‌കീം)  2025 ഫെബ്രുവരി മാസത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക്, പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ 15 വരെ ഫൈന്‍ കൂടാതെയും, നവംബര്‍ 22 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ ഡിസംബര്‍ മൂന്നാംവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്കായി www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date