എഫ് ആര്‍ പി ഷട്ടറുകള്‍ ഉദ്ഘാടനം ചെയ്തു
ആലപ്പാട് - പുള്ള് - ചാഴൂര്‍ മേഖലയില്‍ ആധുനിക രീതിയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ സ്ഥാപിച്ച എഫ് ആര്‍ പി ഷട്ടറുകളുടെ ഉദ്ഘാടനം സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ സുസ്ഥിര വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ഷട്ടറുകള്‍ നിര്‍മ്മിച്ചത്. പുള്ള് അമ്പലത്താഴം, 17-ാം നമ്പര്‍ ചാല്‍, താമരക്കുളം, പുളിഞ്ചോട്, ഷാപ്പ് കല്‍വര്‍ട്ട് എന്നിവിടങ്ങളിലായി ഏഴ് ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങില്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ആലപ്പാട്ട് പുള്ള് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. വി. ഹരിലാല്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. വി. ബൈജു, അസിസ്റ്റന്റ് എന്‍ജിനീയര്‍ സിബു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ലി, എഡിഎ മിനി ജോസഫ്, കോള്‍ കര്‍ഷകസംഘം സെക്രട്ടറി കെ. കെ. കൊച്ചു മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി തിലകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷില്ലി ജിജുമോന്‍, വിനീത ബെന്നി, കെ വി ഇന്ദുലാല്‍, എന്‍ എന്‍ ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments