Post Category
തീരദേശ ദേശീയപാത സര്‍വ്വേയ്ക്ക് തുടക്കം
തീരദേശ ദേശീയപാതയുടെ മണ്ഡലത്തിലെ ഭാഗമായ ഒട്ടുപുറം മുതല്‍ ഉണ്ണ്യാല്‍ വരെയുള്ള പ്രദേശത്ത് സര്‍വ്വേ നടപടികള്‍ക്ക് തുടക്കം. ആദ്യഘട്ടത്തില്‍ ഒട്ടുപുറം മുതല്‍ സി.എച്ച്.സി വരെയാണ് സര്‍വ്വെ. താനൂര്‍ വാഴക്കത്തെരുവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫ്‌ളൈ ഓവര്‍ നിര്‍മിക്കാനാണ് തീരുമാനം. ഫ്ളൈഓവര്‍ അങ്ങാടിപ്പാലവുമായി ബന്ധിപ്പിക്കും. മന്ത്രി ജി.സുധാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഫ്‌ളൈ ഓവര്‍ പണിയാന്‍ തീരുമാനിച്ചത്. പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
date
- Log in to post comments