Skip to main content

കൈത്തറി സംഘത്തിനുള്ള അവാര്‍ഡ്

 

സംസ്ഥാനത്തെ മികച്ച കൈത്തറി സംഘങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ജില്ലാ - സംസ്ഥാന അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ജില്ലാ അവാര്‍ഡ് ലഭിച്ച സംഘങ്ങള്‍ ഇത്തവണ ജില്ലാ അവാര്‍ഡിന് അര്‍ഹരായിരിക്കില്ല. എന്നാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സംസ്ഥാന തല അവാര്‍ഡിന് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം സംസ്ഥാന അവാര്‍ഡ് ലഭിച്ച സംഘം ഇത്തവണ സംസ്ഥാന അവാര്‍ഡിനു അര്‍ഹരല്ല. അപേക്ഷകള്‍ ഒക്ടോബര്‍ 12നു മുന്‍പ് ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, വെള്ളയമ്പലം, തിരുവനന്തപുരം, താലൂക്ക് വ്യവസായ ഓഫീസുകള്‍, കൈത്തറി ഇന്‍സ്പെക്ടര്‍ ഓഫീസുകള്‍ എന്നിവിടങ്ങളെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2326756
(പി.ആര്‍.പി. 2468/2018)

 

date